Tuesday, April 22, 2008

ഓ ഒരു സായ്പ്‌ വന്നിരിക്കുന്നു.

ഇംഗ്ലീഷ്‌ സംസാരിക്കുവാൻ ശ്രമിക്കുന്നവരെ തേടിയെത്തുന്ന ഏറ്റവും സാധാരണമായ ഒരു പരിഹാസവാക്കാണിത്‌.നിങ്ങളെ വിജയത്തിൽ നിന്നും അകറ്റിനിർത്തുവാൻ ശ്രമിക്കുന്നവരുടെ പ്രിയപ്പെട്ട വാചകം.ഇത്തരക്കാരെ പാടെ അവഗണിച്ചും പരിഹാസങ്ങളെ അതിജീവിച്ചും മാത്രമേ നിങ്ങൾക്ക്‌ മുന്നേറാനാകൂ എന്ന്‌ ഓർക്കുക.നടക്കാൻ തുടങ്ങുമ്പോൾ വീഴുക സാധാരണമാണ്‌.എന്നാൽ വീഴ്ചകളിൽ നിന്നും കൂടുതൽ ഊർജ്ജം കൈകൊണ്ട്‌ എഴുന്നേൽക്കുവാൻ ശ്രമിക്കുക എനിൽ മാത്രമേ നിങ്ങൾക്ക്‌ വിജയിക്കുവാൻ കഴിയൂ

പരന്ന വായന ഇംഗ്ലീഷ്‌ ഭാഷാ വിഞ്ജാനം വർദ്ധിപ്പിക്കുവാൻ സഹായിക്കും പ്രത്യേകിച്ച്‌ നോവലുകളും മറ്റും കാരണം അവയിൽ ദൈനംദിന കാര്യങ്ങൾ പറയുവാൻ ഉപയോഗിക്കുന്ന സംഭാഷണങ്ങൾ ധാരാളമായിരിക്കും. എന്നാൽ സംസാരിക്കുവാൻ ഉള്ള കഴിവു നേടുന്നതിനു ഏറ്റവും പ്രധാനം സംസാരിച്ചു ശീലിക്കുക എന്നതാണ്‌.കൂടാതെ കാര്യങ്ങളൈ "ഇംഗ്ലീഷിൽ"ചിന്തിച്ചും,"സ്വയംസംസാരിച്ചും" "തെറ്റായാൽപോലും" ലഭ്യമായ അവസരങ്ങളിൽ മറ്റുള്ളവരുമായി ഇംഗ്ലീഷ്‌ സംസാരിക്കുവാൻ ശ്രമിക്കുക. നിങ്ങളുടെ ആതമവിശ്വാസം വർദ്ധിപ്പിക്കുക. ഇംഗ്ലീഷ്‌ സിനിമ/ടി.വി,റേഡിയോ പരിപാടികൾ എന്നിവയും പ്രസംഗങ്ങളും ശ്രദ്ധിക്കുകയും അതിൽ നിന്നും ലഭിക്കുന്ന അറിവ്‌ സംസാരത്തിൽ ഉപയോഗിക്കുക എന്നതുമാണ്‌ മറ്റു ചില പ്രധാന വഴികൾ.

ഇന്റർനെറ്റ്‌ ആഗോളതലത്തിൽ ഉള്ള ആളുകളുമായി ബന്ധപ്പെടുന്നതിനുള്ള അനന്ത സാധ്യതകൾ നമുക്ക്‌ മുമ്പിൽ തുറന്നുതരുന്നു.ഇതിനെ പ്രയോജനപ്പെടുത്തുക.യാഹൂ പോലുള്ളവർ നൽകുന്ന ചാറ്റ്‌റൂമുകളിൽ വളരെ എളുപ്പത്തിൽ സുഹൃത്തുക്കളെ കണ്ടെത്തുവാൻ കഴിയും,ഒറ്റപ്പെട്ടവരും പ്രത്യേകിച്ച്‌ നേരം പോക്കുകൾ ഇല്ലാത്തവരുമായവർ,സുഹൃത്തുക്കളെ തേടുന്നവർ തുടങ്ങി ഒരുപാടുപേർ ഇവിടെ ഉണ്ടാകും. ഇവരുമായി ചാറ്റ്‌ ചെയ്തു ശീലിക്കുക, ഓർക്കുക ഭാഷാപഠനമാണ്‌ നമ്മുടെലക്ഷ്യം!!

2 comments:

spokenenglish said...

ഇംഗ്ലീഷ്‌ സംസാരിക്കുവാൻ ശ്രമിക്കുന്നവരെ തേടിയെത്തുന്ന ഏറ്റവും സാധാരണമായ ഒരു പരിഹാസവാക്കാണിത്‌.നിങ്ങളെ വിജയത്തിൽ നിന്നും അകറ്റിനിർത്തുവാൻ ശ്രമിക്കുന്നവരുടെ പ്രിയപ്പെട്ട വാചകം.ഇത്തരക്കാരെ പാടെ അവഗണിച്ചും പരിഹാസങ്ങളെ അതിജീവിച്ചും മാത്രമേ നിങ്ങൾക്ക്‌ മുന്നേറാനാകൂ എന്ന്‌ ഓർക്കുക.നടക്കാൻ തുടങ്ങുമ്പോൾ വീഴുക സാധാരണമാണ്‌.എന്നാൽ വീഴ്ചകളിൽ നിന്നും കൂടുതൽ ഊർജ്ജം കൈകൊണ്ട്‌ എഴുന്നേൽക്കുവാൻ ശ്രമിക്കുക എനിൽ മാത്രമേ നിങ്ങൾക്ക്‌ വിജയിക്കുവാൻ കഴിയൂ

Anonymous said...

ഇതു വളരെ നല്ല ഒരു സംരംഭം.മലയാളിക്ക്‌ ജീവിക്കുവാൻ തീർച്ചയായും ഇംഗ്ലീഷ്‌ ഭാഷ ഒരു അത്യാവശ്യം തന്നെ.